Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Trains

Alappuzha

ഓ​ണം സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍: റെ​യി​ല്‍​വേ മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി

ആ​ല​പ്പു​ഴ: ഓ​ണ​ക്കാ​ല​ത്ത് അ​നു​വ​ദി​ച്ച പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍ അ​പ​ര്യാ​പ്ത​മാ​യ​തി​നാ​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ ഓ​ണം സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പി​എ​സി ചെ​യ​ര്‍​മാ​നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വു​മാ​യി അ​ദ്ദേ​ഹം ച​ര്‍​ച്ച ന​ട​ത്തി.

ഡ​ല്‍​ഹി, മും​ബൈ, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലെ പ്ര​ധാ​ന റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് 23, 24 തീ​യ​തി​ക​ളി​ല്‍ അ​ധി​ക ട്രെ​യി​നു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്ഥി​രം ട്രെ​യി​നു​ക​ളി​ലെ സീ​റ്റു​ക​ളെ​ല്ലാം ഇ​തി​ന​കം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. പ​ല ട്രെ​യി​നു​ക​ളി​ലും വെ​യി​റ്റിം​ഗ് ലി​സ്റ്റ് ടി​ക്ക​റ്റു​ക​ള്‍ പോ​ലും ല​ഭ്യ​മ​ല്ല. ഇ​ത് ക​ടു​ത്ത യാ​ത്രാ​ദു​രി​ത​ത്തി​നും കാ​ര​ണ​മാ​കു​ന്ന​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഈ ​വി​ഷ​യം പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഓ​ര്‍​മി​പ്പി​ച്ചു. യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം മ​ന്ത്രി​ക്ക് ക​ത്തും ന​ല്‍​കി.

Kerala

കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ്ഥി​രം സ​ർ​വീ​സാ​ക്കി മാ​റ്റി റെ​യി​ൽ​വേ

പ​​​ര​​​വൂ​​​ർ: വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ പ്ര​​​തി​​​വാ​​​ര സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ സ്ഥി​​​രം സ​​​ർ​​​വീ​​​സ് ആ​​​ക്കി റെ​​​യി​​​ൽ​​​വേ. ഇ​​​ത് കൂ​​​ടാ​​​തെ ചി​​​ല ലോ​​​ക്ക​​​ൽ പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ളും സ്ഥി​​​രം സ​​​ർ​​​വീ​​​സ് ആ​​​ക്കാ​​​നും അ​​​ധി​​​കൃ​​​ത​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്ത് - മം​​​ഗ​​​ളൂ​​​രു ജം​​​ക്‌​​​ഷ​​​ൻ അ​​​ന്ത്യോ​​​ദ​​​യ എ​​​ക്‌​​​സ്പ്ര​​​സ്, ക​​​ണ്ണൂ​​​ര്‍ - കോ​​​ഴി​​​ക്കോ​​​ട് പ്ര​​​തി​​​ദി​​​ന പാ​​​സ​​​ഞ്ച​​​ര്‍, പാ​​​ല​​​ക്കാ​​​ട് - ക​​​ണ്ണൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സ്, കൊ​​​ല്ലം - എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ മെ​​​മു പാ​​​സ​​​ഞ്ച​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ - വേ​​​ളാ​​​ങ്ക​​​ണ്ണി പ്ര​​​തി​​​വാ​​​ര എ​​​ക്‌​​​സ്പ്ര​​​സ് എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ് സ്ഥി​​​രം സ​​​ർ​​​വീ​​​സാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

മം​​​ഗ​​​ളൂ​​​രു സെ​​​ന്‍​ട്ര​​​ല്‍ - കോ​​​ഴി​​​ക്കോ​​​ട് എ​​​ക്‌​​​സ്പ്ര​​​സ് പാ​​​ല​​​ക്കാ​​​ട്ടേ​​​യ്ക്ക് നീ​​​ട്ടാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.​​​ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16313 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്ത് - മം​​​ഗ​​​ളൂ​​​രു ജം​​​ക്‌​​​ഷ​​​ൻ അ​​​ന്ത്യോ​​​ദ​​​യ എ​​​ക്‌​​​സ്പ്ര​​​സി​​​ന്‍റെ സ്ഥി​​​രം സ​​​ര്‍​വീ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്തി​​​ല്‍ നി​​​ന്ന് മാ​​​ര്‍​ച്ച് 16 മു​​​ത​​​ലും ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16314 മം​​​ഗ​​​ളൂ​​​രു ജം​​​ഗ്ഷ​​​ൻ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്ത് അ​​​ന്ത്യോ​​​ദ​​​യ എ​​​ക്‌​​​സ്പ്ര​​​സ് മം​​​ഗ​​​ളൂ​​​രു ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്ന് മാ​​​ര്‍​ച്ച് 17 മു​​​ത​​​ലും ആ​​​രം​​​ഭി​​​ക്കും.

ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 56632 ക​​​ണ്ണൂ​​​ര്‍ - കോ​​​ഴി​​​ക്കോ​​​ട് പ്ര​​​തി​​​ദി​​​ന പാ​​​സ​​​ഞ്ച​​​റി​​​ന്‍റെ സ്ഥി​​​രം സ​​​ര്‍​വീ​​​സ് ക​​​ണ്ണൂ​​​രി​​​ല്‍ നി​​​ന്ന് മാ​​​ര്‍​ച്ച് 17 മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ക്കും. ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16611 പാ​​​ല​​​ക്കാ​​​ട് - ക​​​ണ്ണൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ന്‍റെ സ്ഥി​​​രം സ​​​ര്‍​വീ​​​സ് പാ​​​ല​​​ക്കാ​​​ട്ട്നി​​​ന്ന് മാ​​​ര്‍​ച്ച് 16 മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ക്കും. ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 66328 കൊ​​​ല്ലം - എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ മെ​​​മു പാ​​​സ​​​ഞ്ച​​​ര്‍, ട്രെ​​​യി​​​ന്‍ മാ​​​ര്‍​ച്ച് 16 മു​​​ത​​​ല്‍ സ്ഥി​​​രം സ​​​ർ​​​വീ​​​സാ​​​യി ആ​​​രം​​​ഭി​​​ക്കും.

ശ​​​നി, ഞാ​​​യ​​​ർ ഒ​​​ഴി​​​കെ ആ​​​ഴ്ച​​​യി​​​ൽ അ​​​ഞ്ച് ദി​​​വ​​​സ​​​മാ​​​ണ് ഈ ​​​മെ​​​മു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക. ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16363 എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ - വേ​​​ളാ​​​ങ്ക​​​ണ്ണി പ്ര​​​തി​​​വാ​​​ര എ​​​ക്‌​​​സ്പ്ര​​​സി​​​ന്‍റെ സ്ഥി​​​രം സ​​​ര്‍​വീ​​​സ് എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്ന് മാ​​​ര്‍​ച്ച് 18 മു​​​ത​​​ലും ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16364 വേ​​​ളാ​​​ങ്ക​​​ണ്ണി - എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ പ്ര​​​തി​​​വാ​​​ര എ​​​ക്‌​​​സ്പ്ര​​​സ് വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ല്‍ നി​​​ന്ന് മാ​​​ര്‍​ച്ച് 19 മു​​​ത​​​ലു​​​മാ​​​ണ് സ്ഥി​​​രം സ​​​ർ​​​വീ​​​സാ​​​യി ഓ​​​ടി​​​ത്തു​​​ട​​​ങ്ങു​​​ന്ന​​​ത്.

ട്രെ​​​യി​​​ന്‍ ന​​​മ്പ​​​ര്‍ 16610 മം​​​ഗ​​​ളൂ​​​രു സെ​​​ന്‍​ട്ര​​​ല്‍ - കോ​​​ഴി​​​ക്കോ​​​ട് പ്ര​​​തി​​​ദി​​​ന എ​​​ക്‌​​​സ്പ്ര​​​സ് മാ​​​ര്‍​ച്ച് 16 മു​​​ത​​​ല്‍ പാ​​​ല​​​ക്കാ​​​ട്ടേ​​​ക്ക് നീ​​​ട്ടും. ഫ​​​റോ​​​ക്ക്, പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി, താ​​​നൂ​​​ര്‍, തി​​​രൂ​​​ര്‍, കു​​​റ്റി​​​പ്പു​​​റം, പ​​​ട്ടാ​​​മ്പി, ഷൊ​​​ര്‍​ണൂ​​​ര്‍, ഒ​​​റ്റ​​​പ്പാ​​​ലം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ സ്റ്റോ​​​പ്പു​​​ക​​​ളു​​​ണ്ടാ​​​വും. മം​​​ഗ​​​ളൂ​​​രു സെ​​​ന്‍​ട്ര​​​ലി​​​നും കോ​​​ഴി​​​ക്കോ​​​ടി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള സ്റ്റോ​​​പ്പു​​​ക​​​ളി​​​ലും സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ലും മാ​​​റ്റ​​​മി​​​ല്ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Kerala

കൊ​ല്ല​ത്തേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും മൂ​ന്ന് ക്രി​സ്മ​സ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

കൊ​​​ല്ലം: ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് കൊ​​​ല്ല​​​ത്തേ​​​ക്കും കൊ​​​ല്ലം വ​​​ഴി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കും മൂ​​​ന്ന് ക്രി​​​സ്മ​​​സ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ. എ​​​സ്എം​​​വി​​​ടി ബം​​​ഗ​​​ളൂ​​​രു-കൊ​​​ല്ലം സ്പെ​​​ഷ​​​ൽ 27ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ദി​​​വ​​​സം രാ​​​വി​​​ലെ 7.25 ന് ​​​കൊ​​​ല്ല​​​ത്ത് എ​​​ത്തും.

പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, ആ​​​ലു​​​വ, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ, കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ർ, മാ​​​വേ​​​ലി​​​ക്ക​​​ര, കാ​​​യം​​​കു​​​ളം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഈ ​​​ട്രെ​​​യി​​​ന് സ്റ്റോ​​​പ്പു​​​ണ്ട്.

ഹു​​​ബ്ബ​​​ള്ളി-തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് (കൊ​​​ച്ചു​​​വേ​​​ളി) സ്പെ​​​ഷ​​​ൽ നാ​​​ളെ രാ​​​വി​​​ലെ 6.55ന് ​​​ഹു​​​ബ്ബ​​​ള്ളി​​​യി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ ദി​​​വ​​​സം രാ​​​വി​​​ലെ 10.30ന് ​​​കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ എ​​​ത്തും.

പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, ആ​​​ലു​​​വ, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ, കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ർ, മാ​​​വേ​​​ലി​​​ക്ക​​​ര, കാ​​​യം​​​കു​​​ളം, കൊ​​​ല്ലം, വ​​​ർ​​​ക്ക​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഈ ​​​ട്രെ​​​യി​​​ന് സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. കൊ​​​ച്ചു​​​വേ​​​ളി-എ​​​സ്എം​​​വി​​​റ്റി ബം​​​ഗ​​​ളൂ​​​രു സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽനി​​​ന്ന് 24ന് ​​​ഉ​​​ച്ച​​​യ്ക്ക് 12.40ന് ​​​പു​​​റ​​​പ്പെ​​​ട്ട് അ​​​ടു​​​ത്ത ദി​​​വ​​​സം രാ​​​വി​​​ലെ 5.50ന് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ എ​​​ത്തും. എ​​​ല്ലാ ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്കും മു​​​ൻ​​​കൂ​​​ർ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു.

National

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും ഞായറാഴ്ചയും സ്പെഷൽ ട്രെയിൻ സർവീസ് നടത്തും.

പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുക. ഡിസംബർ അഞ്ച് മുതൽ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകൾ ഒരുക്കുക. 30 സ്പെഷൽ ട്രെയിനുകൾ ഒരുക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്.
‌‌
കഴിഞ്ഞ മാസം നൽകിയ ഉത്തരവ് ഇൻഡിഗോ നടപ്പാക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും പ്രതിസന്ധി സംബന്ധിച്ച ഒരു മുന്നറിയിപ്പും വ്യോമയാന മന്ത്രാലയത്തിന് നൽകിയില്ല എന്നുമാണ് വിവരം. എന്നാല്‍ എയർഇന്ത്യയടക്കം മറ്റ് വിമാനക്കമ്പനികൾ ഡിജിസിഎ നിർദ്ദേശം പാലിച്ചിട്ടുണ്ട്.

Latest News

Corehub Up